പ്രണയം.....
കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളില്‍ അമര്‍ത്തിയ നിര്‍മലമായ നിന്റെ കൈപ്പടമാണെനിക്ക് പ്രണയം എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി നിറകണ്ണുകളോടെ നീ വിടര്‍ത്തിയ പുഞ്ചിരിയാണെനിക്ക് പ്രണയം ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്‍ വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ എന്നിലെത്തിയ നിന്റെ വാക്കുകളാണെനിക്ക് പ്രണയം നിന്റെ പ്രണയം എന്നില്‍ നഷ്ടപ്പെട്ട ജീവന്റെ ശ്വാസമൂതുന്നു.. ഹൃദയരക്തം തൊട്ട് ഒരു വാക്കു മാത്രം നിനക്കായ് കുറിക്കുന്നു..
2009, ഡിസംബർ 28, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ